പൊതു ഇടം,10/05/23
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
click here: Kerala Lottery Today Result 10.5.2023-Fifty Fifty FF-49 കേരള ലോട്ടറി ഫലം
അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
‘ഡോക്ടര്‍മാരുടെ ആരോഗ്യനില തകര്‍ക്കുന്ന സംഭവമാണ് കൊട്ടാരക്കരയില്‍ നടന്നത്. സാധാരണ മെഡിക്കൽ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല.
ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്’ – വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മന്ത്രി വീണയ്ക്ക് വിവേകം ഇല്ലെന്നും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും വീണയ്ക്ക് എന്ത് എക്സ്പീരിയൻസ് ആണുള്ളതെന്നും അവർ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയമെന്ന് ശോഭ സുരേന്ദ്രൻ പരിഹസിച്ചു.




