കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരൻ (64) ആണ് മരിച്ചത്. വീടിന്റെ മുന്നിലിരിക്കുമ്പോഴാണ് മിന്നലേറ്റത്.
click here: Kerala Lottery Result 21 5 2023 , Akshaya AK600 കേരള ലോട്ടറി ഫലം
വൈകിട്ട് അഞ്ചോടെയാണ് സംഭവം.ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്.
ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മൂന്നു മക്കളുണ്ട്.


