ജില്ലാ വാർത്തകൾ,09/05/23
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
click here:Kerala Lottery Today Result 9.5.2023, SS-364 Sthree Sakthi Winners കേരള ലോട്ടറി ഫലം
പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ കിഫ്ബിയുടെ ധനാനുമതി കൂടി ഉടന്‍ ലഭ്യമാകും. അതോടെ കുന്നുംഭാഗം സ്‌കൂള്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകും.
സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റല്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്ങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും മരങ്ങള്‍ മുറിക്കുന്നതിനും നടപടി പൂര്‍ത്തിയാക്കി.
എം എല്‍ എ ഫണ്ട് മുഖേന നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ പണികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ക്ലാസുകള്‍ അവിടേക്ക് മാറ്റും



