ബസ് യാത്രക്കിടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി നടുക്കേപുരയിൽ ഷിനോയ്(40) നെയാണ് കോട്ടയം വേസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി 11 മണിയോടെ കോട്ടയത്ത് വെച്ച് തിരുവനന്തപുരത്തുനിന്ന് വൈക്കത്തെയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ഇയാളെ കോടതിൽ ഹാജരാക്കി





