ശക്തമായ മഴയിൽ കോട്ടയം നഗരത്തിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരണപ്പെട്ടു. എം സി റോഡിൽ YWC യ്ക്ക് എതിർവശത്തുള്ള വീടിന്റെ പുതുതായി നിർമിച്ച മതിൽ ആണ് ഇടിഞ്ഞു വീണത്. കാരാപ്പുഴ വള്ളിക്കുഴിയിൽ പരേതനായ സോമന്റെ ഭാര്യ വത്സല(64) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഉണ്ടായ അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിത്സയിൽ ആയിരുന്നു. നടന്നു പോകുന്നതിനിടയിൽ അപ്രതീക്ഷിതമായി മതിലിടിഞ്ഞ് വത്സലയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.
മണ്ണിനടിയിൽ പെട്ടുപോയ വീട്ടമ്മയെ കോട്ടയം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.



