പാമ്പാടിയിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala Lottery Result Today 9.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 9.6.2023 (Out), Nirmal NR 332 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
പാമ്പാടി പയ്യപ്പാടി ചീരംകുളം ഭാഗത്ത് തറേപറമ്പിൽ വീട്ടിൽ സനൽ കുമാർ (30) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ എതിർത്ത് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ ചില്ല് ഇടിച്ചു തകർക്കുകയും ചെയ്തു.
ഇവരുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ് ഐ ലെബിമോൻ കെ.എസ്, അംഗദൻ പി.ജി, എ.എസ്.ഐ ആന്റണി മൈക്കിൾ, സി.പി.ഓ മാരായ അനൂപ് വി.വി, ബോബി സുധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Join: വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി ![]()



