Azadi Ka Amrit Mahotsav: 'മേരി മാട്ടി മേരാ ദേശ്' – ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി സംഘടിപ്പിക്കും

0

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം - ആസാദി കാ അമൃത് മഹോത്സാവത്തി ന്റെ  ഭാഗമായി  നടക്കുന്ന  പരിപാടികളുടെ സമാപനം കുറിച്ച്  ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതൽ 30 വരെ ‘മേരി മാട്ടി  മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരിൽ വിപുലമായ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിക്കുo.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,  പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ,  സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,   സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ്  പരിപാടികൾ സംഘടിപ്പിക്കുന്നത്. 



പരിപാടികളുടെ ഭാഗമായി ആഗസ്‌റ് 9  മുതൽ 15  വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലൂം രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുകൊണ്ട് അമൃത വാടിക നിർമ്മിക്കും.  ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികൾ, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികർ, അർദ്ധ സൈനികർ,  എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.



സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങൾ, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനിക അർദ്ധ സൈനിക സേനാഗംങ്ങൾ   എന്നിവരെ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രൺ) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.  

നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ്  സ്‌കീം,  സംസ്ഥാന യുവജന ക്ഷേമ ബോർഡ്,  വോളണ്ടിയർമാരുടെയും, തൊഴിലുറപ്പു ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സഘടിപ്പിക്കുന്നത്.

 സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തും.  പരിപാടി നടത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്ക് മാർഗ നിർദേശം നൽകിയിട്ടുണ്ട്. ആഗസ്‌റ്റ് 16  മുതൽ 25 വരെ  എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിച്ച്   മുനിസിപ്പാലിറ്റി,



കോർപ്പറേഷനുകളിൽ  നിന്ന് ശേഖരിക്കുന്ന മണ്ണും ജില്ലാ കേന്ദ്രത്തിൽ  സമാഹരിച്ച്    നെഹ്റു യുവകേന്ദ്രയുടെ വാളണ്ടിയർമാർ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കുo. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡൽഹിയിലെ  കർത്തവ്യപഥിനു  സമീപം അമൃത വാടിക തീർക്കുo.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !