കോട്ടയം: കുട്ടികളുടെ ധീരതയ്ക്കും വിശിഷ്ടമായ കഴിവുകൾക്കും നേട്ടങ്ങൾക്കും കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യാം. കായികം, സാമൂഹിക സേവനം, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, കലാ-സാംസ്‌കാരികം,
കണ്ടുപിടുത്തങ്ങൾ എന്നീ മേഖലകളിലെ വിശിഷ്ടമായ കഴിവുകൾക്കും നേട്ടങ്ങൾക്കും അസാമാന്യ ധീരതയ്ക്കും ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരമാണിത്.
18 വയസ് പൂർത്തീകരിക്കാത്ത ഇന്ത്യൻ പൗരന്മാരായ കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. https://awards.gov.in എന്ന ഓൺലൈൻ പോർട്ടലിലൂടെ ഓഗസ്റ്റ് 31 വരെ നാമനിർദ്ദേശം സമർപ്പിക്കാം.വിശദവിവരം പോർട്ടലിൽ ലഭിക്കും.




