സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില പവന് 480 രൂപ വർദ്ധിച്ച് 45920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് ഇന്ന് കൂടിയത്. 5740 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണവിലയിൽ നേരിയ ആശ്വാസമുണ്ടായെങ്കിലും ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ തന്നെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയായിരുന്നു.