കോട്ടയം കുമിളി റോഡിൽ പാറത്തോട് അപകടം.കോട്ടയം ഭാഗത്തൂന്ന് വരികയായിരുന്ന കാറും മുണ്ടക്കയം ഭാഗത്തൂന്ന് വരികയായുയരുന്ന പിക്ക് അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. മുണ്ടക്കയം ഭാഗത്തൂന്ന് കൈത തോട്ടത്തിലെ തൊഴിലാളികളെയും കയറ്റി ദേശിയ പാതയിൽ പാറത്തോട്ടിൽ നിന്ന് പിണ്ണാക്കനാട് ഭാഗത്തേക്ക് തിരിഞ്ഞ പിക്ക് അപ്പ് വാൻ കാറിൽ ഇടിച്ചാണ് അപകടം.
തൊഴിലാളികളെയും കയറ്റിവന്ന പിക്ക് അപ്പ് വാൻ അമിത വേഗതയായിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് എല്ലാ ദിവസങ്ങളിലും രാവിലെ പിക്ക് അപ്പ് വാനുകളിൽ കൈത തോട്ടങ്ങളിലെയും മറ്റും അന്യ സംസ്ഥാന തൊഴിലാളികളെഅപകടകരമായ രീതിയിൽ കുത്തി നിറച്ച് അമിത വേഗതിയിൽ ട്രിപ്പ് അടിക്കൽ പതിവാണെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഇല്ല. കാറിന്റ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.