ഏറ്റുമാനൂർ കാണക്കാരിയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം ആറരയോടെ കാണക്കാരി കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മാഞ്ഞൂർ കുഴിക്കാട്ടിൽ കെ.സി രാജീവ് (45), ഭാര്യ (ധന്യ (42), മക്കളായ അതുൽ (14) അദ്വൈത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഇവിടെ ഭാഗീകമായി ഗതാഗതതടസ്സമുണ്ടായി. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.