കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കൊച്ചി തമ്മനം സ്വദേശിയായ ഇയാള്‍ യഹോവ വിശ്വാസിയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിനു ലഭിച്ചു. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 2421/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയത്. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
എന്നാൽ സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. കൊച്ചിയിലെത്തിച്ച ഡൊമനിക് മാർട്ടിനെ സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആറ് മാസം ഇന്റർനെറ്റിൽ നോക്കി പഠിച്ചാണ് സ്ഫോടക വസ്തു ഉണ്ടാക്കിയതെന്നാണ് ഇയാളുടെ മൊഴി. മാർട്ടിൻ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണമെന്നാണ് ഫേസ്ബുക്ക് വീഡിയോയിൽ മാർട്ടിൻ അവകാശപ്പെടുന്നത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണ് സ്ഫോടനം നടത്തിയതെന്നും പറയുന്നുണ്ട്.
Click
പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത;ലിസ്റ്റ് പരിശോധിക്കാം
Click Here
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത;എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Click Here
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 18 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 12 വയസുള്ള പെൺകുട്ടിയെ വെന്‍റിലേറ്റർ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.
മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.