പിണ്ണാക്കനാട് നിയന്ത്രണം വിട്ട കാർ ഇടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെ പൈക പിണ്ണാക്കനാട് റോഡിൽ ചേരാനിയ്ക്ക് സമീപമായിരുന്നു അപകടം. കുമളി സ്വദേശിനി ജോളി തങ്കച്ചനാ(55)ണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.