എൻ്റെ കാഞ്ഞിരപ്പള്ളി എൻ്റെ അഭിമാനം -മാലിന്യ മുക്തനവകേരള പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ കൊച്ചു കാഞ്ഞിരപ്പാറ സ്കൂളിൽ ഗ്രാമസഭ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി റെജി ഉദ്ഘാടനം ചെയ്തു.
വിവിധ പദ്ധതികൾ ചർച്ച ചെയ്തു.ജോയിൻ്റ് കൺവീനർ പുരുഷോത്തമൻ വി മാലിന്യ മുക്ത നവകേരള പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ വി.ആർ പ്രകാശ്, വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, ബ്ലോക്ക് മെമ്പർ പി.എം ജോൺ തുടങ്ങിയവർ സംസാരിച്ചു. വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബശ്രി, തൊഴിലുറപ്പ് തൊഴിലാളികൾ മറ്റ് അംഗങ്ങൾ പങ്കെടുത്തു. വിവിധ ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണത്തിനായി തീരുമാനങ്ങൾ എടുത്തു.