![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായവരുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിൽ 13 ട്രേഡുകളിൽ പ്രവേശനത്തിന് 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകും.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‍സൈറ്റായ www.labourwelfarefund.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. Apply Now ല്‍ I.T.I Training Programme ലാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 നകം അപേക്ഷിക്കണം.
അഡ്മിഷൻ നൽകുന്ന സർക്കാർ ഐ.ടി.ഐകളും ട്രേഡുകളും: ധനുവച്ചപുരം, വയർമാൻ, ചാക്ക-ടർണർ, ആറ്റിങ്ങൽ-മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ-വെൽഡർ/ ഫിറ്റർ, ചെങ്ങന്നൂർ-മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി-ഫിറ്റർ, ചാലക്കുടി-ടെക്‌നിക്കൽ പവർ ഇലക്‌ട്രോണിക് സിസ്റ്റംസ്, മലമ്പുഴ-ഇലക്ട്രീഷ്യൻ, അഴിക്കോട്- ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കോഴിക്കോട്- റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് ടെക്‌നീഷ്യൻ, കണ്ണൂർ- ഇലക്‌ട്രോണിക്ക് മെക്കാനിക്ക്.





