![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കേരളം കടുത്ത പേമാരിയില്‍ നനഞ്ഞു കുളിക്കുമ്പോള്‍ കൊടും ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യ. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്,ഹരിയാന,രാജസ്ഥാന്‍,പഞ്ചാബ്,ഡല്‍ഹി എന്നിവിടങ്ങളില്‍ അതിതീവ്രമായ ചൂടാണ് അനുഭവപ്പെടൂന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച ഡല്‍ഹിയിലെ രണ്ടിടങ്ങളില്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് അടയാളപ്പെടുത്തി.ജൂണിലും ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
ഹരിയാനയിലെ സിര്‍സയില്‍ താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 49.3 ഡിഗ്രിയാണ് താപനില. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 48.2 ഡിഗ്രി,കാന്‍പൂരില്‍ 47.6 ഡിഗ്രി, വാരണസിയില്‍ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.





