![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻരെ സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍വരെ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചത്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ മൂന്ന് വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
.jpg)




