![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുഞ്ചവയൽ സ്വദേശി വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.പുഴുവിനെ കണ്ടെത്തിയ ഉടൻതന്നെ ഇവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവർ ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധനയിൽ കൂടുതൽ പുഴുവിനെ കണ്ടെത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.





