![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ 'ദത്ത് സ്കൂൾ' പദ്ധതിയുടെ ഭാഗമായി വായനാ ദിനത്തോടനുബന്ധിച്ച് ദത്ത് സ്കൂളായ വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ, അപ്പർ പ്രൈമറി വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും സ്കൂൾ ലൈബ്രറിക്കായി പുസ്‌തകങ്ങളും നൽകി.
എസ്.വി.ആർ എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ബി.ഗോപകുമാർ പുസ്തകങ്ങളും പഠനോപകരണങളും കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റര്‍ കെ ഗോപകുമാര്‍, നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. അശ്വതി ആർ, ഡോ. സുപ്രിയ ആര്‍ എന്നിവരും വൊളന്റിയ൪മാരും പങ്കെടുത്തു.






