![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പ്രതിസന്ധികളെ തരണം ചെയ്തും നാടിന്റെ തനിമ നിലനിർത്തിയും കേരളം മുന്നോട്ടുള്ള കുതിപ്പു തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമായി ശ്വാസംമുട്ടിക്കാനും ഞെരുക്കാനുമുള്ള നീക്കങ്ങൾക്കു മുന്നിൽ സംസ്ഥാനം വിറങ്ങലിച്ചു നിന്നില്ലെന്നും അഭിമാനകരമായ പുരോഗതി നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 മുതൽ പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമാണു കേരളത്തിനു നേരിടേണ്ടിവന്നതെങ്കിൽ കടുത്ത രീതിയിൽ നാടിനെ പിന്നോട്ടടിക്കാനുള്ള നീക്കങ്ങളെയാണ് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മൂന്നു വർഷങ്ങളിൽ അതിജീവിക്കേണ്ടിവന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.





