![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിസഭയിലേക്ക്. സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പട്ടികവർഗവിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ഒ ആർ കേളു. ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരമാണ് കേളുവിനെ തിരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗമായ കേളുവിന് എസ്‍സി എസ്ടി വകുപ്പാണ് നൽകുക






