വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിനു മുൻവശത്തുനിൽക്കുന്ന ആൽമരത്തിൻ്റെ ശിഖിരം വൈകുന്നേരത്തോടുകൂടി ഒടിഞ്ഞു വീണ് അപകടം. ക്ഷേത്രത്തിനു മുൻവശത്തായി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കും ,ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് ബൈക്കിനു മുകളിലേക്കും വീണു.കൊടുങ്ങൂർ ദേവീക്ഷേത്രത്തിന്റെ മുൻവശത്ത് കിടന്നോടുന്ന ഷിബുവിന്റെ വാഹനത്തിന് മുകളിലേക്കാണ് ആൽമര ശിഖിരം വീണത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കൊടുങ്ങൂർ ക്ഷേത്രം റോഡ് - ചാമംപതാൽ റോഡ് പൂർണ്ണമായും സ്തംഭിച്ചു. പാമ്പാടി ഫയർഫോഴ്സ് യൂണിറ്റും, പള്ളിക്കത്തോട് പോലീസും,കെഎസ്ഇബി ജീവനക്കാരും, നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.



