Vazhoor24x7 | 2026 ജൂൺ 16, l By: SVG
സമാധാന അന്തരീക്ഷത്തിന് എല്ലാ പിന്തുണയും നൽകും - ടി ബി ബിനു
Also Read-- വാഴൂർ പാറാംതോട്ടിൽ കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; നാലുപേർ അറസ്റ്റിൽ Watch video: Click here വാഴൂർ: പാറാംതോട് പ്രദേശത്ത് കഴിഞ്ഞദിവസം ലഹരി മാഫിയ നടത്തിയ അക്രമത്തിനും അഴിഞ്ഞാട്ടത്തിനും എതിരെ ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ബിജെപി വാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് എം കെ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി ബി ബിനു ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് സമാധാന അന്തരീക്ഷം തുടരുന്നതിന് എല്ലാ പിന്തുണയും ബിജെപി നൽകുമെന്ന് ടി ബി ബിനു പറഞ്ഞു.
യോഗത്തിൽ വാഴൂർ മണ്ഡലം പ്രസിഡന്റ് കെ എസ് ഹരികുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സജി കാക്കതൂക്കിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അമൃത ജയകുമാർ, ലീലാമണി ബാലചന്ദ്രൻ, അംബിയിൽ പ്രസാദ്, വി ബിജു, കെ എസ് സന്തോഷ് അമ്പഴത്തുംപടവിൽ എന്നിവർ സംസാരിച്ചു.കെ എസ് പ്രസന്നകുമാർ, ഇ ആർ പ്രസന്നകുമാർ, കെ കെ പ്രകാശ്, സുനിൽകുമാർ കാട്ടുതാഴെ, സജീവ്, ജ്യോതി ബിനു, ഹരിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

.jpeg)




