ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നിതിന്‍ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക, പത്ത് കോടി രൂപയുടെ അടിയന്തര സഹായം നല്‍കുക, ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കുക, ഡെന്റല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍.
ഹർത്താൽ ഏറെക്കുറെ വാഴൂർ ഗ്രാമപഞ്ചായത്തിലെ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങൾ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കെ കെ റോഡ് ഉപരോധിക്കുകയും,സ്വകാര്യവാഹനങ്ങൾ നിരവധി നിരത്തിൽ ഉണ്ടെങ്കിലും വരുന്ന വാഹനങ്ങൾ തടയുകയും, 10 മിനിറ്റോളം വാഹനങ്ങൾ പിടിച്ചിട്ടതിന് ശേഷമാണ് പറഞ്ഞുവിടുന്നത്. രാവിലെ 6 മുതൽ തന്നെ കൊടുങ്ങൂർ കവലയിലും, പുളിക്കൽ കവലയിലും സമരാനുകൂലികൾ പ്രകടനം നടത്തുകയും ചെയ്തു. വാഹനങ്ങൾ പിടിച്ചിടുമ്പോൾ സമരത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും, സമാധാനപൂർവ്വമാണ് സമരം ചെയ്യുന്നതെന്നും സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റി അംഗം തങ്കപ്പൻ ചാമംപതാൽ പറഞ്ഞു.



