
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോട്ടയം കറുകച്ചാലിൽ അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടർ ക്രയിനിൽ ഇടിച്ചു, മകൾക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.കറുകച്ചാൽ കൂത്രപ്പള്ളിയിൽ തട്ടാരടിയിൽ ജോർജിന്റെ ഭാര്യ ജോളിയും, മകൾ നോയൽ ജോർജ്ജും (23) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴി കറുകച്ചാൽ എൻ എസ്സ് എസ്സ് ജംഗ്ഷനും കറുകച്ചാൽ കവലയ്ക്കും ഇടയിൽ ആയിരുന്നു അപകടം.
വാഴൂർ നിവാസികൾക്ക്
വാഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിന് പ്രിയ വായനക്കാർ നമ്മളുടെ പ്രദേശങ്ങളിലെ ചെറുതും വലുതുമായ വാർത്തകൾ വാട്സ്ആപ്പ്ലേക്ക് അയക്കുകയാണെങ്കിൽ വളരെ വേഗം തന്നെ പ്രസിദ്ധീകരിക്കാനും എല്ലാവരിലേക്കും എത്തിക്കാനും സാധിക്കും.
ഒരു സ്വതന്ത്ര മാധ്യമപ്രവർത്തനം എന്ന നിലയിൽ പ്രാദേശിക വാർത്തകൾ ശേഖരിക്കുന്നതിന് റിപ്പോർട്ടർമാരുടെ അഭാവം പരിഗണിച്ചാണ് ഇത്തരമൊരു സന്ദേശം ഇതോടൊപ്പം ചേർക്കുന്നത്
WhatsApp link for news: 👉 CLICK HERE
Team vazhoor24x7
.jpg)



