news update kottayam: വായനാപക്ഷാചരണത്തിന് തുടക്കം- കോട്ടയം ജില്ലാ തല ഉദ്ഘാടനം വാഴൂർ ഗവ: ഹൈസ്‌കൂളിൽ തുടക്കം കുറിച്ചു

0

 

ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

'സാംസ്‌കാരിക കൂട്ടായ്മകളിലേക്കു ചെറുപ്പക്കാരെ തിരികെ കൊണ്ടുവരാൻ വായനശാലകൾക്ക് സാധിക്കണം': ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: പുതിയ തലമുറയെ വായനാശീലത്തിലേയ്ക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സ്‌കൂൾ തലത്തിൽ വായനാപക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അവർ. 


വായനയുടെ രീതികൾ മാറിയെങ്കിലും വായന മരിക്കുന്നില്ല. എന്നാൽ ചെറുപ്പക്കാർ വായനശാലകളിൽ വന്നു വായിക്കുന്ന പതിവ് ഇപ്പോൾ വളരെ കുറവാണ്. സാംസ്‌കാരികപ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം കുറവാണ്. ഇത്തരം പ്രവർത്തികളിലേയ്ക്ക് അവരെ തിരിച്ചുകൊണ്ടുവരാനും വായനശാലകൾക്കു കഴിയുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

 ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് ആധ്യക്ഷം വഹിച്ചു. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ വായനാ പക്ഷാചരണ സന്ദേശം നൽകി. വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർഥിനി അക്ഷരലഷ്മി അരുൺ വായനാ അനുഭവം പങ്കുവച്ചു. വിദ്യാർഥിനിയായ പാർവതി ബാബു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

 വാഴൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എൻ.ഡി. ശിവൻ, അനിൽ വേഗ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ലാൽ വർഗീസ്, പി.ടി.എ. പ്രസിഡന്റ് സുധീഷ് വെള്ളാപ്പള്ളി എന്നിവർ പ്രസംഗിച്ചു. 



ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാക്കളായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വർഷത്തെ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്. 

ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !