
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
മകന്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്ത പിതാവ് ബൈക്കും എതിരെവന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ് മരണമടഞ്ഞു .
ദേശിയ പാതയിൽ പെരുവന്താനം അമലഗിരിയിൽ വച്ചാണ് അപകടം ഉണ്ടയത്. മകൻ ഓടിച്ച ബൈക്കിന്റ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയും , റോഡരികിലെ ബാരിക്കേഡിൽ തലയടിച്ചു ഗുരുതരമായി പരിക്കേറ്റു മരണമടയുകയും ചെയ്തു. ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു
.jpg)



