![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തോക്കാൾ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ പതിനൊന്ന് ലക്ഷത്തി പത്തൊമ്പതിനായിരത്തി മുന്നൂറ്റി എണ്‍പത് (11,19,380)
എയിഡഡ് മേഖലയില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തി തൊണ്ണൂറ്റിയൊന്നും (20,30,091) അണ്‍ എയിഡഡ് മേഖലയില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി എണ്‍പത്തി രണ്ട് (2,99,082) രണ്ടുമാണ്.
വാഴൂർ ഗ്രാമപഞ്ചായത്തിൽ പ്രവേശനോത്സവം ഗവ.ഹൈസ്കൂളിൽ നടന്നു. ജില്ലാ പഞ്ചാത്ത് മെമ്പർ റ്റി.എൻ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി റെജി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി, വിദ്ധ്യാഭ്യാസസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി. തങ്കച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.





