
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
മാവേലിക്കര : ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. മാന്നാർ ഭുവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.ആലാ-കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്. അപകടസമയത്ത് ബസ്സിലുണ്ടായിരുന്നത് 17 കുട്ടികളായിരുന്നു.പുക ഉയർന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കുട്ടികളെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. കുട്ടികളെല്ലാരും സുരക്ഷിതരാണ്.
കുട്ടികൾ ബസിനു പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ് പൂർണമായും കത്തിയമരുകയായിരുന്നു .ചെങ്ങന്നൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തുടർന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസിൽ പരിശോധന നടത്തി




