Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം-18/06/2024

0

2024 ജൂൺ 18

 ലെ ദിവസഫലം

മേടം
കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തു പോവും. ജോലി സ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. യാത്ര കൊണ്ട്‌ പല നേട്ടങ്ങളുമുണ്ടാകാന്‍ സാധ്യത. മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.ദോഷ പരിഹാരം: മേട രാശിക്കാർ ഇന്ന് ശിവ മന്ത്രം ജപിക്കുക. ദോഷ പരിഹാരം: മേട രാശിക്കാർ ഈ ദിവസം ശിവ മന്ത്രം ജപിക്കുക.

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
പൊതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പല നേട്ടങ്ങളും ഉണ്ടാകും. വിദേശ യാത്രയ്ക്ക്‌ സാധ്യത. പ്രേമ കാര്യങ്ങളില്‍ നിരാശയുണ്ടാകാന്‍ സാധ്യത. 
ദോഷ പരിഹാരം - ഇടവ രാശിക്കാർ ഈ ദിവസം പാവപ്പെട്ട ആളുകൾക്ക് അരി ദാനം ചെയ്യുക

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം
പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത. അപ്രതീക്ഷിതമായി ധനം ലഭിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കും. വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതിയുണ്ടാകും. ആരോഗ്യ നില തൃപ്‌തികരം.
ബിസിനസ് സംബന്ധമായ ചില സുപ്രധാന കാര്യങ്ങൾ ഇന്ന് നിങ്ങൾ ചർച്ച ചെയ്യും. ദോഷ പരിഹാരം: ഈ ദിവസം മിഥുനം രാശിക്കാർ ലക്ഷ്മി ദേവിക്ക് പായസം സമർപ്പിക്കുക.

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ കൂടുതലായി സമയം കണ്ടെത്തും.
 ബിസിനസുകാർക്ക് ഇന്ന് സാമ്പത്തിക ലാഭത്തിലുള്ള അവസരങ്ങൾ സാധ്യതകൾ സൂചിപ്പിക്കുന്നു. ദോഷ പരിഹാരം: ഈ രാശിക്കാർ ഈ ദിവസം ശിവ മന്ത്രം ജപിക്കുക.

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം
ദാമ്പത്യ ജീവിതം ഭദ്രം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. പരീക്ഷകളില്‍ നേട്ടം. രോഗങ്ങള്‍ കുറയും. സന്താനങ്ങള്‍ നിമിത്തം സന്തോഷം.
തൊഴിൽ മേഖലയിൽ ഇപ്പോൾ സംയമനത്തോടെ ഇടപഴകാൻ ശ്രമിക്കുക. അല്ലാത്തപക്ഷം വാക്കേറ്റം മൂലം പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: ചിങ്ങം രാശിക്കാർ ഈ ദിവസം ശിവലിംഗത്തിൽ പാൽ സമർപ്പിക്കുക

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

വിവാഹതടസ്സം പരിഹരിക്കും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. വാഹനലബ്‌ധിക്ക്‌ യോഗം. വിദ്യാതടസ്സം വര്‍ദ്ധിക്കും. പ്രൊമോഷന്‌ തടസ്സം. ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടത.ദോഷ പരിഹാരം - ഈ ദിവസം കന്നി രാശിക്കാർ ലക്ഷ്മി ദേവിയെ ആരാധിക്കുക

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം
തൊഴില്‍രംഗത്ത്‌ കൂടുതല്‍ പുരോഗതി. ഭാഗ്യമാര്‍ഗ്ഗങ്ങളിലൂടെ ധനലാഭം. സഹോദര തുല്യരില്‍നിന്ന്‌ നല്ല പെരുമാറ്റം ഉണ്ടാകും. ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ സാമ്പത്തിക പുരോഗതി. വിവാഹ തടസ്സം.
കുടുംബ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം ഹനുമാൻ സ്വാമിക്ക് കുങ്കുമം നിവേദിക്കുക.

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം
ആത്‌മീയ മേഖലയില്‍ ശോഭിക്കും. വൈദ്യ ശാസ്‌ത്രരംഗത്ത്‌ അപ്രതീക്ഷിതമായ അപവാദങ്ങള്‍ക്ക്‌ യോഗം. വാഹനവും ഗൃഹവും ലഭിക്കാം. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും.
 സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും പണം കടം നൽകേണ്ട സാഹചര്യം വന്നാൽ അത് ശ്രദ്ധാപൂർവ്വം നൽകുക. കാരണം ഇതിന്റെ പേരിൽ കുടുംബ ബന്ധത്തിൽ വിള്ളൽ ഉണ്ടാകാം. ദോഷ പരിഹാരം - ധനു രാശിക്കാർ ഈ ദിവസം ദരിദ്രരായ ആളുകളെ സഹായിക്കുക

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു
കാര്‍ഷിക മേഖലയില്‍ കടബാധ്യത ഉണ്ടാകും ധനലാഭം. വാഹനത്തിലൂടെ അപകടസാധ്യത. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ഔദ്യോഗികജീവിതത്തില്‍ സന്തോഷം. ദാമ്പത്യ ജീവിതത്തില്‍ സുഖവും സന്തോഷവും. വാത രോഗികള്‍ക്ക്‌ രോഗം വര്‍ദ്ധിക്കും.
ഇന്നത്തെ സായാഹ്ന സമയം നിങ്ങൾ ജോലികൾ പൂർത്തിയാക്കാൻ വിനിയോഗിക്കും. ദോഷ പരിഹാരം - ധനു രാശിക്കാർ ഇന്ന് ശ്രീകൃഷ്ണനെ ആരാധിക്കുക

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം
അപ്രതീക്ഷിതമായി ഭാഗ്യാനുഭവം. പ്രവര്‍ത്തനത്തിന്‌ അര്‍ഹമായ അംഗീകാരം. വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും. ഭൂമി നഷ്‌ടപ്പെടും. കേസുകള്‍ സങ്കീര്‍ണ്ണമാകും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി. വിവാദം ഉണ്ടാകും.
ഇന്ന് നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം: മകരം രാശിക്കാർ ഇന്ന് പാവപ്പെട്ട ആളുകൾക്ക് ഭക്ഷണവും സാമ്പത്തിക സഹായങ്ങളും നൽകുക.

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

പൂര്‍വിക സ്വത്തിനെച്ചൊല്ലി കലഹം. വാഹനസംബന്‌ധമായ കേസുകളില്‍ വിധി അനുകൂലമാകും. ദാമ്പത്യ ജീവിതം ഭദ്രം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. നിങ്ങൾക്ക് ലഭിക്കാതെ പോയ പണം ഇന്ന് തിരികെ ലഭിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇത്. ദോഷ പരിഹാരം: കുംഭ രാശിക്കാർ ഈ ദിവസം സങ്കട്നാശാൻ ഗണേശ സ്തോത്രം ജപിക്കുക.

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

തൊഴിലില്‍ ഉന്നതിയും പ്രമുഖരുടെ അനുമോദനവും ലഭിക്കും. അദ്ധ്യാപകര്‍ക്ക്‌ അകാരണമായ അപമാനം. പരീക്ഷകളില്‍ വിജയം. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധിയുണ്ടാകും. വൈദ്യ ശാസ്‌ത്രരംഗത്ത്‌ അംഗീകാരം.ഭാവിയിൽ ബിസിനസ്സിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ഇപ്പോൾ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം നൽകുക. ദോഷ പരിഹാരം: മീനം രാശിക്കാർ ഇന്ന് ശ്രീ ഗണേശ മന്ത്രം ചൊല്ലുക.

മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !