Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം-19/06/2024

0

2024 ജൂൺ 19

 ലെ ദിവസഫലം

മേടം
സാഹിത്യകാരന്മാര്‍ക്ക്‌ അംഗീകാരം. ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം. വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും.നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷ പരിഹാരം : മേടം രാശിക്കാർ ഈ ദിവസം വിശക്കുന്നവർക്ക് ഭക്ഷണം നൽകുക.

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. അപമാന സാധ്യത. അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശ യാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കും. പ്രേമബന്‌ധം ദൃഢമാകും.
പുതിയ വരുമാന മാർഗങ്ങളും ഇന്ന് നിങ്ങൾക്ക് മുന്നിൽ വഴി തുറക്കാം. എന്നാൽ ഇതെല്ലാം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ദോഷ പരിഹാരം : ഇടവം രാശിക്കാർ ഈ ദിവസം വെളുത്ത പട്ട് വസ്ത്രങ്ങൾ ദാനം ചെയ്യുക

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം
സാമ്പത്തിക ഉയര്‍ച്ച. കടബാധ്യതകള്‍ മാറും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പുരസ്കാരലബ്‌ധി. സാഹിത്യരംഗത്ത്‌ വിവാദം. പരീക്ഷയിലും ഉന്നതവിദ്യാഭ്യാസരംഗത്തും പ്രതിസന്‌ധി. വാഹനയോഗം. പ്രേമബന്‌ധം ശക്തമാകും.
 കടം കൊടുത്ത പണം തിരികെ ലഭിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. ദോഷ പരിഹാരം : മിഥുനം രാശിക്കാർ ഈ ദിവസം മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം
സഹോദരതുല്യരില്‍നിന്ന്‌ നല്ല പെരുമാറ്റം ഉണ്ടാകും. ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. കാര്‍ഷികമേഖലയില്‍ സാമ്പത്തിക പുരോഗതി. വിവാഹതടസ്സം. വാഹന ലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.ദോഷ പരിഹാരം : നിങ്ങൾ ഈ ദിവസം മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം
ദുഃഖങ്ങള്‍ ശമിക്കും. തൊഴിലില്‍ കൂടുതല്‍ അംഗീകാരം. വിദേശയാത്രയിലെ തടസ്സംമാറും. സഹോദരസ്ഥാനീയര്‍ സഹായിക്കും. രാഷ്‌ട്രീയരംഗത്ത്‌ ശോഭിക്കും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാതാപിതാക്കളില്‍നിന്ന്‌ സാമ്പത്തികസഹായം.
ഇന്ന് പുതിയ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമായിരിക്കും. ദോഷ പരിഹാരം: ചിങ്ങം രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുക.

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ഔദ്യോഗികജീവിതത്തില്‍ സന്തോഷം. ദാമ്പത്യ ജീവിതത്തില്‍ സുഖവും സന്തോഷവും. വാതരോഗികള്‍ക്ക്‌ രോഗം വര്‍ദ്ധിക്കും. വിവാദം ഉണ്ടാകും. ദാമ്പത്യകലഹം വര്‍ദ്ധിക്കും.ദോഷ പരിഹാരം : കന്നി രാശിക്കാർ ഈ ദിവസം മത്സ്യങ്ങൾക്ക് തീറ്റ നൽകുക

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം
വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും. ഭൂമി നഷ്‌ടപ്പെടും. കേസുകള്‍ സങ്കീര്‍ണ്ണമാകും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി. വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം വര്‍ദ്ധിക്കും.
ബിസിനസ്സിൽ ഇന്ന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ നേരിടേണ്ടി വരും. എങ്കിലും കഠിനാധ്വാനം ചെയ്താൽ എതിരാളികളെക്കാൾ കൂടുതൽ ലാഭം ഇന്ന് ബിസിനസ്സിൽ നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ദോഷ പരിഹാരം : തുലാം രാശിക്കാർ ഈ ദിവസം ഹനുമാൻ സ്വാമിക്ക് കുങ്കുമം അഭിഷേകം നടത്തുക.

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം
ദാമ്പത്യജീവിതം ഭദ്രം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. പരീക്ഷകളില്‍ നേട്ടം. രോഗങ്ങള്‍ കുറയും. സന്താനങ്ങള്‍ നിമിത്തം സന്തോഷം.
 തൊഴിൽപരമായും ഇന്ന് നിങ്ങൾക്ക് പുതിയ അവസരങ്ങൾ തേടിയെത്താം. ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം വിഷ്ണുസഹസ്ര നാമം ചൊല്ലുക

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു
ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം. വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും. വാഹനവുമായി ബന്‌ധപ്പെട്ട്‌ നഷ്‌ടം.
ബിസിനസ്സിൽ എന്തെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ പിതാവിന്റെ ഉപദേശം സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം ദരിദ്രരായ ആളുകളെ സഹായിക്കുക.

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. അപമാനസാധ്യത. അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കും. പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ അംഗീകാരം.
അവരുടെ നിർദ്ദിഷ്ട നിയമങ്ങൾ പാലിച്ച് മുന്നോട്ടു പോകേണ്ടതും പ്രധാനമാണ്. അല്ലാത്തപക്ഷം പ്രശ്നങ്ങൾ നേരിടേണ്ടി വരും. ദോഷ പരിഹാരം : മകരം രാശിക്കാർ ഈ ദിവസം ഗണപതിക്ക് മുന്നിൽ ലഡ്ഡു സമർപ്പിക്കുക

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. വിദേശയാത്രയ്ക്ക്‌ യോഗം. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. സ്ഥലംമാറ്റം ഉണ്ടാകും. അപവാദം പ്രചരിക്കും. സാമ്പത്തികനഷ്‌ടം ഉണ്ടാകും. വാതരോഗികള്‍ക്ക്‌ കൂടുതല്‍ ദോഷകരം.ദോഷ പരിഹാരം: കുംഭം രാശിക്കാർ ഈ ദിവസം ശിവജപമാല ചൊല്ലുക.

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

സേവനരംഗത്ത്‌ ശോഭിക്കും. ആതുരശുശ്രൂഷാരംഗത്ത്‌ അംഗീകാരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കള്‍വഴി കൂടുതല്‍ ഉന്നതി ലഭ്യമാകും. ആത്‌മീയമേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത. കേസുകളില്‍ പ്രതികൂലാവസ്ഥയ്ക്ക്‌ യോഗം. പ്രധാനപ്പെട്ട കാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് വിജയം കൈവരിക്കാനും സാധിക്കും. ദോഷ പരിഹാരം : മീന രാശിക്കാർ ഈ ദിവസം ശനി മന്ത്രം ജപിക്കുകയും, ആൽമരത്തിന് ചുവട്ടിൽ വെള്ളമൊഴിക്കുക ചെയ്യുക

മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !