2024 ജൂൺ 21
ലെ ദിവസഫലം
![]() |
| മേടം |
സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും. കൃഷിയില്‍ നഷ്ടമുണ്ടാകാനിടയുണ്ട്. വീടിന് കേടുപാടുകളുണ്ടാകും. അലങ്കാരവസ്തുക്കള്‍ വാങ്ങും. അത് ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായി മാറും ദോഷ പരിഹാരം : മേട രാശിക്കാർ ഇന്ന് ലക്ഷ്മി ദേവിയ്ക്ക് പായസം സമർപ്പിക്കുക.
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കൃഷി ലാഭകരമാകും. വ്യവസായം പുരോഗമിക്കും. സര്‍ക്കാരിെന്‍റ അംഗീകാരം ലഭിക്കും. ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.ബിസിനസിൽ ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. ദോഷ പരിഹാരം : ഇന്ന് നിങ്ങൾ ഹനുമാൻ സ്വാമിക്ക് ചോളം സമർപ്പിക്കുക
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും. പൂര്‍വികസ്വത്ത് അനുഭവത്തില്‍ വരും. സഹോദരങ്ങളില്‍ നിന്ന് സഹായം. സാമ്പത്തിക നേട്ടം. വിദ്യാസംബന്‌ധമായ തടസ്സംമാറും.വിവേകത്തോടെ ഇന്ന് പണം ചെലവഴിക്കുക. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. ദോഷ പരിഹാരം - ഇന്ന് കന്നി രാശിക്കാർ ബജ്‌റംഗ് ബാൻ ചൊല്ലുക, ഹനുമാൻ സ്വാമിക്ക് ലഡ്ഡു സമർപ്പിക്കുക.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
ലൌകിക വിഷയങ്ങളില്‍ നിരാശ. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം. ഭൂമിസംബന്‌ധമായ കേസുകളില്‍ പ്രതികൂലതീരുമാനം. രാഷ്‌ട്രീയരംഗത്ത് ഭാഗ്യാനുഭവം.വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ശുഭ വാർത്തകൾ പ്രതീക്ഷിക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ദോഷ പരിഹാരം: കുംഭ രാശിക്കാർ ഇന്ന് ഹനുമാൻ സ്വാമിക്ക് ലഡു സമർപ്പിക്കുക
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വികസ്വത്ത് ലഭിക്കും. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും.വിവേകത്തോടെ പ്രവർത്തിച്ചാൽ വൈകുന്നേരത്തിനുള്ളിൽ എല്ലാ ജോലികളും കൃത്യമായി പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ദോഷ പരിഹാരം: മീനം രാശിക്കാർ ഇന്ന് ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് സുന്ദരകാണ്ഡം ചൊല്ലുക

















