2024 ജൂൺ 12 ലെ ദിവസഫലം
![]() |
| മേടം |
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. യാത്രകൊണ്ട് കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത.നിങ്ങളുടെ ധൈര്യം വർദ്ധിക്കുകയും വെല്ലുവിളികളെ നേരിടുന്നതിൽ നിങ്ങൾക്ക് വിജയിക്കാനും കഴിയും. വരുമാനം സാധാരണ നിലയിലായിരിക്കും, അതിനാൽ ചെലവുകളിൽ കുറച്ച് നിയന്ത്രണം പാലിക്കുക. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: പച്ച
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും. വിദേശത്തു നിന്ന് സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. കുടുംബ ജീവിതത്തിൽ സമാധാനക്കുറവ് ഉണ്ടാകാം. കുടുംബാംഗങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി ഒരു നല്ല സമ്മാനം നൽകാൻ കഴിയും. ഭാഗ്യ നമ്പർ: 12 ഭാഗ്യ നിറം: ചാരനിറം
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. പ്രണയ ജീവിതം നയിക്കുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വിവാഹിതരുടെ ദാമ്പത്യ ജീവിതം സമ്മർദ്ദം നിറഞ്ഞതായിരിക്കാം. ചില കാര്യങ്ങളിൽ ജീവിതപങ്കാളി നിങ്ങളോട് ശാഠ്യം പിടിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: പർപ്പിൾ
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
പഴയ സ്റ്റോക്കുകള്‍ ഉള്ളത് വിറ്റുതീരും. വ്യാപാരത്തില്‍ നല്ല വിറ്റുവരവു ഉണ്ടാകുന്നതാണ്. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്.പഴയ കാര്യങ്ങൾ ഓർക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: വയലറ്റ്
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.കുട്ടികളും പുരോഗതി കൈവരിക്കും, ജോലിയിൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് സ്വയം പ്രശംസിക്കാനുള്ള അവസരം ഉണ്ടായേക്കാം. നിങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 17 ഭാഗ്യ നിറം: മജന്ത
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
പണ വരവ് അധികരിക്കുന്നതാണ്. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യസംബന്ധമായ ചെലവുകള്‍ കൂടും.നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: ലാവെൻഡർ
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
ഉന്നത ഉദ്യോഗസ്ഥരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പല പ്രയോജനപ്രദമായ പ്രവര്‍ത്തികളും ചെയ്യും.ഇന്ന് നിങ്ങൾക്ക് ജോലിയിൽ വളരെ തിരക്ക് അനുഭവപ്പെട്ടേക്കാം. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ക്രീം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
ആരോഗ്യം, മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ധാരാളമാകും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ സഹപ്രവര്‍ത്തകരുമായോ ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും.വീടിൻ്റെ ഉത്തരവാദിത്തങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: നീല















