Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം

0

2024 ജൂൺ 13

 ലെ ദിവസഫലം

മേടം
ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും. അതിരു കവിഞ്ഞ വിശ്വാസം നിങ്ങളെ ഈ ദിവസം തുണയ്ക്കുന്നതാണ്‌.അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കും. ദോഷപരിഹാരം: മേടം രാശിക്കാര്‍ ഈ ദിവസം ഭൈരവ ക്ഷേത്രത്തില്‍ മധുരം സമര്‍പ്പിക്കുക.

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
അനാവശ്യ ചെലവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യ രംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. ഏവരും സ്നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിത്‌. അവിചാരിതമായ കാര്യങ്ങളില്‍ വിജയം കൈവരിക്കും.
വളരെ ക്രിയേറ്റീവായിരിക്കാന്‍ ശ്രമിക്കണം. ദോഷപരിഹാരം: ഇടവം രാശിക്കാര്‍ ഈ ദിവസം ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പോയി ദുര്‍ഗ്ഗ മന്ത്രം ജപിക്കുക.

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം
ദൈവിക കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന്‌ സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം. പല തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ ലഭിക്കും.
തീരുമാനങ്ങള്‍ വളരെ ആലോചിച്ച് എടുക്കണം. ദോഷപരിഹാരം: മിഥുനം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ഗണപതിയ്ക്ക് കറുക നിവേദിക്കുക. ഗണേശ മന്ത്രം 108 തവണ ജപിക്കുക

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം

മെച്ചപ്പെട്ട ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ജോലി സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതാണ്‌. പണം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത. വിദ്യാഭ്യസത്തില്‍ ഉദ്ദേശിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയില്ല.
കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാകും. ദോഷപരിഹാരം: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ശ്രീകൃഷ്ണന് മധുരം സമര്‍പ്പിക്കുക.

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം

പഴയകാല സംഭവങ്ങള്‍ പലതും ഓര്‍ത്ത്‌ അനാവശ്യമായി ചിന്തിക്കും. സഹപ്രവര്‍ത്തകര്‍ യോജിച്ചു പെരുമാറും. കടം ഒഴിവാക്കാന്‍ ബാങ്കുകളില്‍ നിന്ന്‌ വായ്പ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. അനാവശ്യമായ മനോവിഷമങ്ങള്‍ക്ക്‌ സാധ്യത.
അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: ചിങ്ങം രാശിക്കാര്‍ ഈ ദിവസം കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക.

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

സന്താനങ്ങളാല്‍ അധിക ചെലവുണ്ടാകും. പൊതുവേ സമയം അത്ര നന്നല്ല എന്ന തോന്നല്‍ ഉണ്ടാകും. ആഹാരത്തോട്‌ വിരക്തിയുണ്ടാകും. തന്നിഷ്ടം മാത്രം ഉദ്ദേശിച്ച്‌ ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും.ധൈര്യം കൈവെടിയരുത്. ദോഷപരിഹാരം: കന്നിരാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ഹനുമാന്‍ ചാലിസ ജപിക്കുക.

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം
ആഡംബര വസ്തുക്കള്‍ വാങ്ങാനായി കൂടുതല്‍ പണം ചെലവഴിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും. അതീവ രഹസ്യമായ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ ഉത്തമം.
വ്യവസായ-ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണിന്ന്. ദോഷപരിഹാരം: തുലാം രാശിയില്‍ ജനിച്ചവര്‍ അരയാലിന് കീഴില്‍ നെയ്യ് വിളക്ക് തെളിയിക്കുക.

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം
ആത്‌മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. കലാരംഗത്ത്‌ പ്രശസ്‌തിയുണ്ടാകും. അനാവശ്യ വിവാദം ശമിക്കും. സഹോദരങ്ങള്‍ക്ക്‌ മേന്മ. രോഗങ്ങള്‍ ശമിക്കും. ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനത്തിന്‌ യോഗം.
ദോഷപരിഹാരം: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ സുന്ദര കാണ്ഡം, അല്ലെങ്കില്‍ ഹനുമാന്‍ ചാലിസ 7 തവണ വായിക്കുക.

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു

വിദ്യാരംഗത്ത്‌ പ്രശസ്‌തി. കായിക മത്സരത്തില്‍ വിജയം. നിയമപാലകര്‍ക്ക്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. സാഹിത്യരംഗത്ത്‌ പരാജയം. ഉദ്യോഗമേഖലയിലെ പ്രതിസന്‌ധികള്‍ മാറും. രാഷ്‌ട്രീയത്തില്‍ ഗുണകരം.
നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും. ദോഷപരിഹാരം: ധനു രാശിക്കാര്‍ ഈ ദിവസം അടച്ചിട്ട പക്ഷികളെ തുറന്നുവിടുക.

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം
യാത്രാക്‌ളേശം ഉണ്ടാകും. രോഗങ്ങള്‍ കുറയും. കടബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗം തുറന്നുകിട്ടും. അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെ ധനലബ്‌ധിയുണ്ടാകും. ആത്‌മീയ പ്രവര്‍ത്തകര്‍ക്ക്‌ മനോദുഃഖം മാറും. കലാകായിക മത്സരങ്ങളില്‍ വിജയസാധ്യത.
പ്രൊഫഷണലുകളുടെ പിന്തുണ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം: മകരം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക.

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

സമൂഹത്തില്‍ ഉന്നതി ലഭിക്കും. വാഹന സംബന്‌ധമായ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പ്രമുഖരില്‍ നിന്ന്‌ അനുമോദനങ്ങള്‍ ലഭിക്കും. വിദേശവാസികള്‍ക്ക്‌ പ്രൊമോഷന്‍, ധനലാഭം എന്നിവ അപ്രതീക്ഷിതമായി കൈവരാന്‍ യോഗമുണ്ട്‌. ദോഷപരിഹാരം: കുംഭം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ശ്രീരാമന് ആരതി ചെയ്യുക.

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

കേസുകളില്‍ പ്രതികൂലാവസ്ഥയ്ക്ക്‌ യോഗം. രാഷ്‌ട്രീയമേഖലയില്‍ കൂടുതല്‍ ശോഭിക്കും. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. കലാവിഷയങ്ങളില്‍ വിജയം. സന്താനങ്ങളിലൂടെ സന്തോഷമുണ്ടാകും.
എപ്പോഴും ഊര്‍ജസ്വലമായിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിയില്‍ നിങ്ങളുടെ കാര്യക്ഷമത വര്‍ധിക്കും. ദോഷപരിഹാരം: മീനം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം അമ്മയ്ക്ക് മധുരം നല്‍കുക.

മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !