Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം

0

2024 ജൂൺ 15

 ലെ ദിവസഫലം

മേടം
മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. കലാരംഗത്ത്‌ പ്രശസ്‌തിക്ക്‌ യോഗം. അനാവശ്യച്ചെലവുകള്‍ വന്നുചേരും. സ്വന്തമായി വാഹനം ലഭിക്കും. രോഗങ്ങള്‍ വര്‍ദ്ധിക്കും. കേസുകള്‍ അനുകൂലമായി മാറും.അപകടകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക. സമയം സന്തോഷത്തോടെ ചെലവഴിക്കാൻ കഴിയും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: ഓറഞ്ച്

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
രോഗശാന്തിയുണ്ടാകും. വിദേശയാത്രാതടസ്സം മാറും. മാതാവിന്‌ അരിഷ്‌ടതയുണ്ടാകും. വിവാഹതടസ്സം മാറും. കടം കൊടുത്ത ധനം തിരികെ ലഭിക്കും. ഭൂമി സംബന്‌ധമായ വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
വീടിനകത്തും പുറത്തും സമാധാനവും സന്തോഷവും ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കാനുള്ള സാധ്യതയുണ്ട്. അശ്രദ്ധ പാടില്ല. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: ചുവപ്പ്

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം
ലോണ്‍, ചിട്ടി എന്നിവയിലൂടെ പ്രതീക്ഷിച്ച ധനം കൈവരും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. മത്സരപരീക്ഷകളില്‍ വിജയം. മനോദുഃഖങ്ങള്‍ മാറും. പ്രേമബന്‌ധം ശിഥിലമാകും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ യോഗം.
ലാഭ സാധ്യതകൾ മാറ്റിവയ്ക്കേണ്ടി വന്നേക്കാം. മാനസിക അസ്വസ്ഥതയുണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് നന്നായി നടക്കും. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: പച്ച

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം

സന്താനങ്ങളാല്‍ സന്തോഷം. ഊഹക്കച്ചവടം മൂലം ധനാഗമനത്തില്‍ മെച്ചമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ ലാഭം ഉണ്ടാകും. ശാരീരിക ക്ഷീണം ഉണ്ടാകും. ബന്ധുക്കളുടെ ദേഹ വിയോഗത്തിന്‌ സാധ്യത. അമിത ഭക്ഷണം ആപത്ത്‌.
പ്രവർത്തന മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. ഭാഗ്യ സംഖ്യ: 18 ഭാഗ്യ നിറം: ചാരനിറം

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം

വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. അവിചാരിതമായ പല അനുകൂല തീരുമാനങ്ങളും ഉണ്ടാകും. പൊതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. കോടതി വിഷയങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.
ആരോഗ്യം ദുർബലമായി തുടരാനുള്ള സാധ്യതയാണ് ഉള്ളത്. റിസ്ക് എടുക്കരുത്. സന്തോഷ അനുഭവങ്ങൾ ഉണ്ടായേക്കാം. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: വയലറ്റ്

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അനുകൂലമായ സമയം. പിതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. പണ സംബന്ധമായ വിഷയങ്ങളില്‍ ജാഗ്രത വേണം.എല്ലാ ഭാഗത്തുനിന്നും നിങ്ങൾക്ക് വിജയം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയും. ഭാഗ്യ നമ്പർ: 12 ഭാഗ്യ നിറം: തവിട്ട്

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം
ജോലിഭാരം കൂടും. മുന്‍ പരിചയം പല മേഖലകളിലും അനുകൂലമാകും. യാത്രകള്‍ പ്രതികൂലമായ അനുഭവമുണ്ടാക്കും. സ്വന്തം ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നത്‌ എപ്പോഴും നന്നല്ല. മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറുക.
ബിസിനസ്സ് നന്നായി നടത്താൻ കഴിയും. വരുമാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടായേക്കാം. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: ലാവെൻഡർ

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം
രക്ഷയ്ക്കായി എതിരാളികളുമായി അടിപിടിയുണ്ടാക്കേണ്ടിവരും. ദൈവികകാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പല ബിസിനസ്സുകളും തകരാതിരിക്കാന്‍ ശ്രമിക്കുക.
 ജോലിയിൽ ശത്രുക്കളെ സൂക്ഷിക്കുക. അശ്രദ്ധ ഉണ്ടാകരുത്. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: ക്രീം

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു
അമിതമായ വിശ്വാസം ആപത്തുണ്ടാകും. മൃഗങ്ങള്‍, വാഹനം എന്നിവയില്‍ നിന്ന്‌ ക്ഷതമേല്‍ക്കും. കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടാകും. ആഭരണങ്ങള്‍ കളവു പോകാന്‍ സാധ്യത.
തിരക്ക് കാരണം ജോലികൾ തകരാറിലായേക്കാം. ക്ഷീണവും ബലഹീനതയും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 17 ഭാഗ്യ നിറം: മെറൂൺ

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം
ഏവരുമായും സഹകരിച്ചു പോവുന്നത്‌ നന്ന്‌. ജോലിസ്ഥലത്ത്‌ സഹപ്രവര്‍ത്തകരുമായി യോജിച്ചു പോകും. പകല്‍ സമയം സന്തോഷത്തോടെ കടന്നു പോകും. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില അത്ര മെച്ചമല്ല. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത.
ആരോഗ്യ സ്ഥിതി അനുകൂലമായിരിക്കും. കുടുംബത്തിൽ ആശങ്കകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. റിസ്ക് എടുക്കരുത്. ഭാഗ്യ സംഖ്യ: 16 ഭാഗ്യ നിറം: മഞ്ഞ

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ആരോഗ്യ വിഷയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. പരീക്ഷകളില്‍ വിജയം ഉണ്ടാകും. വസ്ത്രം, ആഭരണം എന്നിവ ലഭിക്കും.ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടായേക്കാം. ഒന്നിലും അനാവശ്യ തിടുക്കം വേണ്ട. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ആകാശനീല

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

ഏതുതരത്തിലും ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തിയാക്കും. ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. സഹപ്രവര്‍ത്തകരുടെ സഹകരണം ഏത്‌ രംഗത്തും പ്രതീക്ഷിക്കാം. പൂര്‍വിക സുഹൃത്തുക്കളുമായി കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പർപ്പിൾ

മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !