![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മലയാള സിനിമ എത്രത്തോളം ഓരോരുത്തരേയും സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവാണ് രംഗണ്ണൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനും, ഒത്തു ചോരലിനും പല വേദികൾ ഒരുങ്ങുന്നത്. എന്തായാലും നാട്ടിലെ ഗുണ്ടകൾക്ക് ആവേശമാണെങ്കിലും പോലീസുകാർക്ക് തലവേദനയായി മാറുകയാണ്. അതുപോലെ ഒരു തലവേദനയാണ് ഞാറാഴ്ച്ച നടന്നത്. സംഭവം നമ്മുടെ ഏമാൻമാർ പൊളിച്ചു. രംഗണ്ണൻമാർ മുങ്ങുകയും ചെയ്തു.
നേതാവിന്റെ അനുചരസംഘം, ആരാധകർ എന്നിവരുള്‍പ്പെടെയാണു ഒത്തു ചോരലില്‍ പിടിയിലായത്.ഇവരില്‍ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീതു ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവർ ഉള്‍പ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുൻപേ നീക്കം പൊലീസ് പൊളിച്ചതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം.
ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശം. ജയില്‍ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരില്‍ കോള്‍പാടത്തു പാർട്ടി സംഘടിപ്പിച്ചതിന്റെ റീലുകളും മുൻപു പ്രചരിച്ചിരുന്നു. പൊലീസിന്റെ മൂക്കിനു താഴെ പാർട്ടി നടത്തിയാല്‍ ലഭിക്കാവുന്ന വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു പാർട്ടിയുടെ ഒരുക്കങ്ങള്‍.
ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ അനുചരന്മാർ സന്ദേശം നല്‍കി. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോള്‍ 4 ജീപ്പുകളില്‍ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല.