![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കെ റെയിലിന് ഐഎസ്ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന തങ്ങള്‍ക്ക് ഇത് പുതിയ പൊന്‍തൂവലായെന്ന് കെ റെയില്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെയും
ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ-റെിയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍,
പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍.
കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.
1435 എം.എം സ്റ്റാൻഡേർഡ് ഗേജിലാണ് പാത സജ്ജമാക്കുന്നത്. അഞ്ചു വർഷമാണ് നിർമാണ കാലയളവ്. വയഡക്ട്-88.41 കിലോമീറ്റർ, പാലങ്ങൾ-12.99 കിലോമീറ്റർ, തുരങ്കം-11.52 കിലോമീറ്റർ, കട്ട് ആൻറ് കവർ-24.78 കിലോമീറ്റർ, കട്ടിംഗ്-101.73 കിലോമീറ്റർ, മൺതിട്ട (എംബാങ്ക്‌മെൻറ്)- 292.72 കിലോമീറ്റർ എന്നിങ്ങനെയാണ് പാതയുടെ ഘടന. ഇലക്ട്രിക്കൽ മൾട്ടിപ്പിൾ ട്രെയിൻ സെറ്റാണ് സർവീസിനായി ഉപയോഗിക്കുക