ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.