ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ഇത് രാമായണമാസം ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്.
വാതം, പിത്തം, കഫം. ദോഷഞ്ഞളെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍, പ്രത്യേകമായ ഭക്ഷണരീതിയും പ്രത്യേക ജീവിതരീതിയും പിന്തുടരേണ്ടതുണ്ട്. സന്തുലിതമായിരിക്കുമ്ബോള്‍, മാറുന്ന ഋതുക്കളുടെ സമ്മര്‍ദ്ധങ്ങളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ ദോഷങ്ങള്‍ സഹായിക്കുന്നു .
കര്‍ക്കിടക മാസത്തില്‍ ചികിത്സകള്‍ പ്രത്യേകിച്ചും പ്രധാനമാണ് - അതിനാല്‍ ഒരു വ്യക്തിക്ക് ബാക്കി വര്‍ഷം ആരോഗ്യം വീണ്ടെടുത്ത് ഊര്‍ജ്ജസ്വലമായ ശരീരവും മനസും നിലനിര്‍ത്താന്‍ കഴിയുന്നു. അതുകൊണ്ടാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വരുന്ന, മലയാളം കലണ്ടറിലെ അവസാന മാസമായ കര്‍ക്കിടകത്തെ പുനരുജ്ജീകരണത്തിന്റെ കാലയളവ് എന്ന് പരാമര്‍ശിക്കപ്പെടുന്നത്.
അതിനാല്‍, നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളുവാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില ജീവിതശീലങ്ങള്‍ ഈ കാലത്ത് ശുപാര്‍ശ ചെയ്യപ്പെടുന്നു. കര്‍ക്കിടക കഞ്ഞി എന്നറിയപ്പെടുന്ന പരമ്ബരാഗത ഔഷധ കഞ്ഞി ഉപയോഗിക്കുന്നത് വഴി ത്രിദോഷങ്ങളെ സമതുലിതാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കഴിയും.
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പറയാൻ കാരണം ഇതാണ്. ഇലക്കറികളില്‍ പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒരു ഇലയാണിത്. ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയ ഒന്നുംകാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്‌ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് മുരിങ്ങ.
വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയും.
മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.
എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്.