ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കുമളിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി 66-ാം മൈൽ സ്പ്രിങ് വാലിക്ക് സമീപം രാത്രി എട്ടരയോടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്നും കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. ഇറക്കം ഇറങ്ങുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നതായി പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ കണ്ടിരുന്നു. ഇയാൾ കാറിനു മുൻപിലെത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തീ ആളിപ്പടന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ചു കയറി.
ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു. ബൈക്ക് യാത്രികനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കാറിനകത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പീരുമേട് ആശുപത്രിയിലേക്ക് മാറ്റി.