ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തി. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തി.കനത്ത മഴയെ അവഗണിച്ചാണ് തിരച്ചിൽ നടന്നിരുന്നത്.
ലൈറ്റുകൾ അടക്കം സജ്ജമാക്കിയിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തിരച്ചിൽ നിർത്തിയത്. ശനിയാഴ്ച അതിരാവിലെ തിരച്ചിൽ പുനഃരാരംഭിക്കും.റഡാർ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കും. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാവികസേനയും എൻഡിആർഎഫും തിരച്ചിൽ നടത്തിയിരുന്നു. പുഴയിലേക്ക് ലോറി ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന ഇത്രയും സംഘങ്ങൾ ശനിയാഴ്ചത്തെയും രക്ഷാദൗത്യത്തിൽ പങ്കാളികളാകും.