ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. നീണ്ട സമ്പർക്ക പട്ടിക പുറത്തുവിട്ടു.