ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
സെൻ നദീതീരത്ത് വിസ്മയകാഴ്ചകളൊരുക്കി പാരീസ് ഒളിംപിക്‌സിന് ഔദ്യോഗിക തുടക്കം. ഇന്ത്യൻ സമയം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. നാലുമണിക്കൂറിലധികം നീണ്ടു. സെൻ നദിയിലൂടെയുള്ള അത്ലറ്റുകളുടെ മാർച്ച് പാസ്റ്റ് ആയിരുന്നു മുഖ്യ ആകർഷണം.ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലുമാണ് ഇന്ത്യൻ പതാകയേന്തിയത്. ഇനി പതിനാറു നാൾ ലോകത്തിന്റെ കണ്ണും കാതും പാരീസിലേക്കാണ്.