![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ബസ് കൊടിമരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.നാൽപതോളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം. എറണാകുളത്തു നിന്നും പാലായിലേക്ക് വരികയായിരുന്ന ആവേ മരിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മേഴ്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്. വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
കൈകാലുകൾക്കും തലയ്ക്കുമാണ് മിക്കവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ്, മുട്ടുചിറ, പൊതി തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.