![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
റോബോട്ടുകള്‍ക്കും ജോലിഭാരവും സമ്മർദ്ദവുമുണ്ടോ? ജോലിഭാരം താങ്ങാൻ വയ്യാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത നിങ്ങൾക്ക് ഞെട്ടലുണ്ടാക്കിയോ? എന്നാൽ അതും സംഭവിച്ചു. ജൂണ്‍ 26ന് ദക്ഷിണ കൊറിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്.
റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും തുടർന്ന് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും സംഭവം റോബോട്ടിന്റെ 'ആത്മഹത്യ' എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.