![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്.
നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. കന്നി സെഞ്ച്വറിയുമായി അഭിഷേക് ശർമ (47 പന്തിൽ നിന്ന് 100 റൺസ്) മികച്ച പ്രകടനം കാഴ്ചവച്ചു.
റിതുരാജ് ഗെയ്കവാദ് (47 പന്തിൽ നിന്ന് 77 റൺസ്), റിങ്കു സിംഗ് (22 പന്തിൽ നിന്ന് 48 റൺസ്) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. ആവേശ് ഖാനും മുകേഷ് കുമാറും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി.




