Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം-09/07/2024

0

2024 ജൂലൈ 09

 ലെ ദിവസഫലം

മേടം
ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ദിവസം. ചെലവിന്റെ കാര്യത്തില്‍ നിയന്ത്രണം വേണം. ഇല്ലെങ്കില്‍ വായ്പ എടുക്കേണ്ടി വരും. നിക്ഷേപവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ദോഷപരിഹാരം: മേടം രാശിക്കാര്‍ ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുക.

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
പണ സംബന്ധിച്ച വരവ്‌ ഏറെ ഉണ്ടാകുമെങ്കിലും ചിലവും അനുസരിച്ച്‌ വര്‍ദ്ധിക്കും. ആരോഗ്യ നില മെച്ചം. ബന്ധുക്കളുടെ വരവ്‌ ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക്‌ ശേശം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക.
പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ നോക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ദോഷപരിഹാരം: ഇടവം രാശിക്കാര്‍ ഗണപതിയെ ആരാധിക്കുക.

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം
ദുരാരോപണം കേള്‍ക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. അടുത്ത ബന്ധുക്കളുടെ വിയോഗത്തിന്‌ സാദ്ധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൗതുക വസ്തുക്കള്‍ ലഭിക്കും. സാമാന്യ ഫലം.
മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ചില പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. ദോഷപരിഹാരം: മിഥുനം രാശിയില്‍ ജനിച്ചവര്‍ ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുക.

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം
സന്തോഷക്കുറവ്‌, ഉറക്കമില്ലായ്‌മ എന്നിവ ഫലം. ശാരീരിക സ്ഥിതിയിലും ഭക്ഷണത്തിലും ശ്രദ്ധ വേണം. മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാന്‍ ഇടവരും. സമയം അത്ര മെച്ചമല്ല.ഔദ്യോഗിക യാത്ര പോകാന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: കര്‍ക്കിടകം രാശിക്കാര്‍ പ്രാണായാമം പരിശീലിക്കുക.

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം
സന്താനങ്ങളോട്‌ സ്‌നേഹത്തോടെ പെരുമാറുക. വിദേശ യാത്ര, വിദേശത്തു നിന്ന്‌ ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത്‌ വളരെ ആലോചിച്ചു മാത്രം ചെയ്യുക.
യുവാക്കള്‍ക്ക് തങ്ങളുടെ കരിയറില്‍ നേട്ടമുണ്ടാകും. ദോഷപരിഹാരം: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറുന്നത്‌ ഉത്തമം. ചുറ്റുപാടുകള്‍ അത്ര മെച്ചമല്ല. അയല്‍ക്കാരോട്‌ അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്‌. അതിരുവിട്ട്‌ ആരെയും വിശ്വസിക്കരുത്‌. ഏതിലും ജാഗ്രത പാലിക്കുക. ബിസിനസ് ചെയ്യുന്ന സ്ത്രീകള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ദോഷപരിഹാരം: കന്നിരാശിക്കാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നെയ്യ് വിളക്ക് തെളിയിക്കുക.

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം
രാഷ്ട്രീയ രംഗത്തും മറ്റു പൊതുപ്രവര്‍ത്തന രംഗത്തും ഉള്ളവര്‍ക്ക്‌ വളരെ അനുകൂലമായ ദിവസം. പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ പ്രശംസക്ക് പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ദോഷപരിഹാരം: തുലാം രാശിക്കാര്‍ പാവപ്പെട്ടവരെ സഹായിക്കണം.

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം
അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടാന്‍ സാദ്ധ്യത. ഏവരോടും സഹകരിച്ച്‌ പെരുമാറുന്നത്‌ നന്ന്‌. അതിഥികളോട്‌ തര്‍ക്കിക്കാന്‍ നില്‍ക്കരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. ആരോഗ്യം നന്ന്‌.ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ പുതപ്പുകള്‍ വൃദ്ധ സദനങ്ങള്‍ക്ക് കൊടുക്കുക.

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു
പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാദ്ധ്യത. കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക്‌ അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. മെച്ചപ്പെട്ട സമയം. ജോലി മാറാന്‍ സാധ്യതയുണ്ട്. ഈ മാറ്റം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ദോഷപരിഹാരം: ധനുരാശിയില്‍ ജനിച്ചവര്‍ മഹാവിഷ്ണുവിനെ ആരാധിക്കുക.

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം
തൊഴില്‍ രംഗത്ത്‌ മാന്ദ്യത, വരുമാനക്കുറവ്‌ എന്നിവ ഫലം. കോടതി, പൊലീസ്‌ വിഷയങ്ങളില്‍ ഇടപെടേണ്ടിവരും. ഉരഗങ്ങളാല്‍ ഉപദ്രവം നേരിട്ടേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും. ആരോഗ്യം മധ്യമം.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിങ്ങളെ സഹായിക്കും. ഓഫീസിലെ അന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. ദോഷപരിഹാരം: മകരം രാശിയില്‍ ജനിച്ചവര്‍ സൂര്യദേവന് ജലം സമര്‍പ്പിക്കുക.

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം. ഉല്‍സാഹക്കുറവ്‌, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. ദാമ്പത്യ സുഖം. സാമാന്യ ഫലം.പങ്കാളിത്ത ബിസിനസുകളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. മനസ് പറയുന്നത് അനുസരിച്ച് തീരുമാനങ്ങള്‍ കൈകൊള്ളണം. ദോഷപരിഹാരം: കുംഭരാശിയില്‍ ജനിച്ചവര്‍ കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

വിദേശ യാത്ര സംബന്ധിച്ച പല കാര്യങ്ങള്‍ക്കും അനുമതി ലഭിക്കും. കത്തിടപാടുകളില്‍ രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക. പൊതുവേ മെച്ചപ്പെട്ട ദിവസം. പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും.വിദേശ ബിസിനസുകളില്‍ നിന്നും ലാഭം ഉണ്ടാകും. ദോഷപരിഹാരം: മീനം രാശിയില്‍ ജനിച്ചവര്‍ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും അനുഗ്രഹം വാങ്ങുക.


മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !