2024 ജൂലൈ 15
ലെ ദിവസഫലം
![]() |
മേടം |
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്.നിങ്ങളുടെ തൊഴില്‍ അന്തരീക്ഷവും ഇപ്പോള്‍ മെച്ചപ്പെടും. ബിസിനസില്‍ ഉയര്‍ന്ന ലാഭ സാധ്യത ഉണ്ട്. ജോലിസ്ഥലത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ഇന്ന് നിങ്ങള്‍ക്ക പ്രതീക്ഷിക്കാം. ദോഷ പരിഹാരം: ഗണപതിക്ക് ലഡ്ഡൂ സമര്‍പ്പിക്കുക.
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.ഇന്ന് ഈ രാശിക്കാരുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കാം. ബിസിനസ് പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അനുയോജ്യമായ സമയമാണ്. ദോഷ പരിഹാരം: ബന്ദികളാക്കിയ പക്ഷികളെ മോചിപ്പിക്കുക.
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.ജോലിയില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കാനും സാധിക്കും. നിങ്ങളുടെ കാര്യക്ഷമതയും വര്‍ദ്ധിക്കും. ദോഷ പരിഹാരം : അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും സമര്‍പ്പിക്കുക.
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക.വാണിജ്യ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണം. വളരെ വേഗത്തില്‍ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദോഷപരിഹാരം: കൂട്ടിലടച്ച പക്ഷികളെ തുറന്നുവിടുക.
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത് ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത.. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത.നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. ദോഷ പരിഹാരം : ഇന്ന് സുന്ദരകാണ്ഡമോ ഹനുമാന്‍ മന്ത്രമോ 7 തവണ ചൊല്ലുക
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അമിത ചിലവ് നിയന്ത്രിക്കുക.വ്യവസായ-വ്യാപാര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കാം. ദോഷ പരിഹാരം: ഇന്ന് ആല്‍മരത്തിന്റെ ചുവട്ടില്‍ നെയ് വിളക്ക് കത്തിക്കുക
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും.എന്ന് പണമിടപാടുകള്‍ നിങ്ങള്‍ വിവേകപൂര്‍വം നടത്തണം. സുരക്ഷിതമായി വാഹനം ഓടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദോഷ പരിഹാരം: ഇന്ന് കടുകെണ്ണ പുരട്ടിയ ഭക്ഷണം കറുത്ത നായയ്ക്ക് കൊടുക്കുക.
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക, സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി പരിശ്രമിക്കും. പണം ചെലവഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. എങ്കിലും കെട്ടിടം, വാഹനം എന്നിവ വാങ്ങുന്നതിന് ഇന്ന് അനുകൂലമായ സമയമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സുഗമമായി മുന്നോട്ടുപോകും. ദോഷ പരിഹാരം: ഈ ദിവസം ഗണപതിക്ക് കറുക നിവേദിക്കുക, ഗണേശ മന്ത്രം 108 തവണ ജപിക്കുക.
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും.. ഇപ്പോള്‍ നിങ്ങളുടെ തൊഴില്‍പരമായ ശ്രമങ്ങള്‍ വിജയിക്കും. ദോഷ പരിഹാരം: ഇന്ന് ഭൈരവക്ഷേത്രത്തില്‍ മധുര പലഹാരങ്ങള്‍ സമര്‍പ്പിക്കുക.
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക.ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. കൂടാതെ ജോലിയില്‍ ക്രിയാത്മകത നിലനിര്‍ത്തി പ്രവര്‍ത്തിക്കാനും സാധിക്കും. ദോഷ പരിഹാരം - ഈ ദിവസം ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പോയി ദുര്‍ഗാ മന്ത്രം പാരായണം ചെയ്യുക