2024 ജൂലൈ 27
ലെ ദിവസഫലം
![]() |
മേടം |
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും.വിജയം നേടാന്‍ പരിശ്രമിക്കുക. വിജയം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ഇന്ന് സന്തോഷം നിറയും. പ്രണയജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ നിറയുമെങ്കിലും കടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഭാഗ്യസംഖ്യ-2 ഭാഗ്യനിറം-മഞ്ഞ
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്‌ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും.ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും ജോലിഭാരം വര്‍ധിക്കും. കുടുംബാന്തരീക്ഷം മികച്ച രീതിയില്‍ മുന്നോട്ട് പോകും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ബിസിനസില്‍ നല്ല ലാഭം ലഭിക്കും. ആരോഗ്യം മികച്ച രീതിയില്‍ തുടരും. ഭാഗ്യസംഖ്യ-4 ഭാഗ്യനിറം-പീച്ച്
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.വിവാഹിതരുടെ ദാമ്പത്യജീവിതം നന്നായി മുന്നോട്ട് പോകും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ അല്‍പം ഏകാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഭാഗ്യസംഖ്യ-17 ഭാഗ്യനിറം-പച്ച
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിചാരിച്ചിരിക്കത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്.ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. ഊര്‍ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യും. വിവാഹിതരുടെ ദാമ്പത്യജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-ആകാശനീല
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കും. അവരോടൊന്നിച്ച് സിനിമ കാണാന്‍ പോകും. ബിസിനസില്‍ മുന്നേറ്റമുണ്ടാകും. അതേസമയം, നിങ്ങളുടെ ചെലവ് വര്‍ധിക്കും. ഭാഗ്യസംഖ്യ-16 ഭാഗ്യനിറം-തവിട്ട്
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
രാഷ്‌ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.ചെലവ് കുറയുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും. ആരോഗ്യം ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ-6 ഭാഗ്യനിരം-പിങ്ക്
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.സര്‍ക്കാരില്‍ നിന്നും ചില നേട്ടങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്. വിവാഹിതരായവരുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അതേസമയം, പ്രണയജീവിതം നയിക്കുന്നവരുടെ ഇടയില്‍ ഇന്ന് അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭാഗ്യസംഖ്യ-7 ഭാഗ്യനിറം-ചുവപ്പ്
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.ആരോഗ്യം മികച്ച രീതിയില്‍ മുന്നോട്ട് പോകും. ജോലിയില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് വളരെയധികം ഉപകാരങ്ങള്‍ ലഭിക്കും. അവരോട് നന്ദിയുള്ളവരായിരിക്കണം. ഭാഗ്യസംഖ്യ-3 ഭാഗ്യനിറം-കടുംപച്ച
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
പൊലീസ്, കോടതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വളരെയധികം ആലോചിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കാന്‍ ഇടയുണ്ട്. അത് അവരെ വിഷമിപ്പിക്കും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-നീല
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്.ബിസിനസ് ചെയ്യുന്നവര്‍ക്കും ഇന്നേദിവസം അനുകൂലമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹം വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. ഭാഗ്യസംഖ്യ-9 ഭാഗ്യനിറം-നേവി ബ്ലൂ
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.ജോലി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. സ്വയം വിശ്വസിക്കുകയും ആവശ്യമുള്ളപ്പോള്‍ ആരെയെങ്കിലും സഹായിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 18 ഭാഗ്യ നിറം: കറുപ്പ്
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും മികച്ച വരുമാനം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ പ്രശംസിക്കുകയും ചെയ്യും. ഭാഗ്യ നമ്പര്‍: 12 ഭാഗ്യ നിറം: പര്‍പ്പിള്‍