ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാവിലെ 11 നു ആരംഭിച്ച ബജറ്റ് ഒരു മണിക്കൂര്‍ 25 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു. നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റ് ആണിത്. മൂന്നാം തവണയും മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിനു ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും മന്ത്രി പറഞ്ഞു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റിലെ 25 പ്രധാന പ്രഖ്യാപങ്ങള്‍ -
1. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം. നൈപുണ്യ നയത്തിനായി 2.5 ലക്ഷം കോടി അനുവദിച്ചു
2. പി.എം.ആവാസ് യോജന പദ്ധതിയിലൂടെ മൂന്ന് കോടി വീടുകള്‍ പണിതു കൊടുക്കും
3. സംരഭകര്‍ക്കുള്ള മുദ്ര വായ്പ പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കും
4. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും
5. ബിഹാറില്‍ ദേശീയപാത വികസനത്തിനു 26,000 കോടി. അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതല്‍ ധനസഹായം.
6. ആന്ധ്രയ്ക്കായി 15,000 കോടിയുടെ പ്രത്യേക പാക്കേജ്
7. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പൂര്‍വോദയ പദ്ധതി
8. ഉന്നത വിദ്യാഭ്യാസത്തിനു 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും
9. ഗ്രാമീണ വികസനത്തിനു 2.66 ലക്ഷം കോടി രൂപ വകയിരുത്തി
10. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും
11. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. 15 ശതമാനം നികുതി ഇളവ്
12. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി ആറ് ശതമാനമായി കുറയ്ക്കും. അതിനാല്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും
13. കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും
14. നളന്ദ സര്‍വകലാശാല വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കും
15. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം
16. ലതറിനും തുണിക്കും വില കുറയും, പ്ലാസ്റ്റിക്കിന്റെ വില കൂടും
17. ബജറ്റില്‍ ഒരിടത്തും കേരളത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല
18. ആദായ നികുതിയില്‍ കാര്യമായ മാറ്റം ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ത്തില്‍ നിന്ന് 75,000 ആക്കി
19. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ഒരു കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി ജൈവകൃഷി തുടങ്ങും
20. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു
21. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും
22. പ്രളയക്കെടുതി നേരിടാന്‍ ബിഹാറിന് 11,500 കോടി രൂപ
23. ഒരു കോടി യുവാക്കള്‍ക്ക് 500 വന്‍കിട കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ്. 5000 രൂപ പ്രതിമാസം ഇന്റേണ്‍ഷിപ്പ് അലവന്‍സ്
24. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി
25. കാര്‍ഷിക മേഖലയ്ക്കു 1.52 ലക്ഷം കോടി